തൃശൂരിൽ നടക്കുന്ന 64മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ എ ഗ്രേഡ് നേടി ദേവനന്ദ എസ് പിള്ള. ജിഎച്ച്എസ്എസ് അഞ്ജലി ഈസ്റ്റ് കൊല്ലം വിദ്യാർത്ഥിയാണ്.
“2036ൽ എ ഐ നമ്മുടെ മാസ്റ്റർ ആകുമോ..?” എന്നതായിരുന്നു പ്രസംഗ വിഷയം.
മുൻ വർഷങ്ങളിലും വിവിധ ഇനങ്ങളിൽ മത്സരിച്ച് വിജയിച്ചയാൾ ആണ് ദേവാനന്ദ.
കോഴിക്കോട് നടന്ന 61മത് സംസ്ഥാന കലോത്സവത്തിൽ പ്രസംഗമത്സരത്തിൽ എ ഗ്രേഡ്, കൊല്ലത്ത് നടന്ന 62, 63ആമത് കലോത്സവങ്ങളിൽ ൽ ഉപന്യാസ രചനയിൽ എ ഗ്രേഡ് എന്നിവ സ്വന്തമാക്കിയിരുന്നു.
നാളെ നടക്കാനിരിക്കുന്ന ഉപന്യാസ രചന മത്സരത്തിൽ വിജയം ആവർത്തിക്കുമെന്ന ആത്മവിശ്വാസത്തിൽ അവസാനഘട്ട ഒരുക്കത്തിലാണ് ദേവാനന്ദ.
