ഒറ്റപ്പാലത്തിനടുത്ത് യുവാവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് മോഷണക്കേസിലെ പ്രതിയുടെ വെളിപ്പെടുത്തല്‍. മോഷണക്കേസില്‍ പോലീസിന്റെ പിടിയിലായ ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഫിറോസാണ് യുവാവിനെ കൊന്ന് കുഴിച്ച് മൂടിയിട്ടുണ്ടെന്ന് പോലീസിനോട് പറഞ്ഞത്. കൊല്ലപ്പെട്ട ആഷിക് നിരവധി കേസുകളിൽ പ്രതിയാണ്.ഫിറോസിനെ മോഷണ കേസിൽ പിടികൂടിയപ്പോഴാണ് പൊലീസ് വിവരമറിയുന്നത്. അന്വേഷണം ആരംഭിച്ചു.
പാലപ്പുറത്തെ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കുഴിച്ചിട്ടതെന്നാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നത്. ഇതേത്തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഒറ്റപ്പാലം, പട്ടാമ്പി പോലീസ് സംഘം സ്ഥലത്ത് തിരച്ചില്‍ തുടങ്ങി. ഫൊറന്‍സിക്, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.2015ലാണ് കേസിന് ആസ്പദമായ സംഭവം. മൊബൈൽ ഷോപ്പ് കുത്തിത്തുറന്നതുമായി ബന്ധപ്പെട്ട കേസിലാണ് ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഫിറോസ് പിടിയിലാവുന്നത്.
