തോട്ടടയില്‍ വിവാഹ സംഘത്തിന് നേരെയുണ്ടായ ബോംബ് ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികൾ സഞ്ചരിച്ച ട്രാവലർ ഹാജരാക്കി.വെള്ള ട്രാവലർ വാഹനമാണ് കസ്റ്റഡിയിലെടുത്തത്. ഉടമയാണ് വാഹനം എടക്കാട് സ്റ്റേഷനിൽ എത്തിച്ചത്. ഏച്ചൂർ സ്വദേശി ആദർശിന്റെയാണ് ട്രാവലർ. കൊല്ലപ്പെട്ട ജിഷ്ണുവും,ബോംബ് എറിഞ്ഞ ആളും ഈ വണ്ടിയിലാണ് വിവാഹത്തിന് എത്തിയത്.അതേസമയം കേസിൽ ഒളിവിലുള്ള മിഥുൻ കേരളം വിട്ടതായാണ് സൂചന.ബോംബുമായി സംഘം ഈ വാഹനത്തിലാണ് എത്തിയതെന്ന് കണ്ടെത്തിയിരുന്നു. വാഹനം ബുക്ക് ചെയ്തത് ആരെന്നും, എത്രപേർ ഉണ്ടെന്നും, ഡ്രൈവർ ആരെന്നും കണ്ടെത്താനാണ് പൊലീസ് ശ്രമിക്കുന്നത്. വിവര ശേഖരണത്തിന് മാത്രമാണ് ഉടമയെ വിളിപ്പിച്ചതെന്നും വാഹന ഉടമയ്‌ക്കെതിരെ കേസെടുക്കില്ലെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *