തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മുതല്‍ വേനല്‍മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ ലഭിക്കും. ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. മലയോരമേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുള്ളത്. ശനിയാഴ്ച വരെ തെക്കന്‍ കേരളത്തിലെയും മധ്യകേരളത്തിലെയും ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍ മഴ ലഭിച്ചേക്കും.
പത്തനംതിട്ട, വയനാട്, കൊല്ലം ജില്ലകളില്‍ വേനല്‍ മഴ ലഭിച്ചു. വെള്ളിയാഴ്ചയോടെ വടക്കന്‍ കേരളത്തിലും മഴ കിട്ടും. സംസ്ഥാനത്ത് താപനിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷന് കണക്ക് പ്രകാരം, സംസ്ഥാനത്ത് ചൊവ്വാഴ്ച ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് പാലക്കാട് എരുമയൂരിലാണ്. 40 ഡിഗ്രി സെല്‍ഷ്യസ്.
