തിരുവനന്തപുരം: മന്ത്രി റിയാസിന്‍റെ വാഴപ്പിണ്ടി പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാക്കൾ. സഭയിൽ പ്രതിപക്ഷ ബഹളത്തിനിടെ നട്ടെല്ല് വാഴപ്പിണ്ടി കൊണ്ടുണ്ടാക്കിയ പ്രതിപക്ഷം പറയുന്നത് കേൾക്കരുതെന്ന് മന്ത്രി പറഞ്ഞിരുന്നു.
ഇതിനെതിരായണ് കോൺഗ്രസ് നേതാക്കൾ രംഗത്ത് വന്നിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശനും നേരത്തെ റിയാസിനെ വിമർശിച്ചിരുന്നു. മാനേജ്മെന്‍റ് ക്വാട്ടയിൽ മന്ത്രിയായ ഒരാൾക്ക് പ്രതിപക്ഷത്തെ അധിക്ഷേപിക്കാൻ എന്താണധികാരമെന്നായിരുന്നു സതീശൻ ചോദിച്ചത്.
സ്വപ്ന ആഴ്ചക്കാഴ്ചക്ക് വന്ന് സ്വന്തം ഭാര്യയേയും അമ്മായിഅച്ഛനേയും പഞ്ഞിക്കിടുമ്പോൾ അതിനോട് ക മാന്ന് ഒരക്ഷരം മറുപടി പറയാൻ ധൈര്യമില്ലാത്ത ഈ മൊയ്ന്താണ് കേരളത്തിലെ പ്രതിപക്ഷത്തിന്‍റെ നട്ടെല്ലിന്‍റെ ബലം പരിശോധിക്കാൻ വരുന്നത്.’ എന്നായിരുന്നു വിടി ബൽറാം റിയാസിന്‍റെ ചിത്രം പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്കിൽ കുറിച്ചത്.
