ബറേലി: ഉത്തര്‍പ്രദേശിലെ ബറേലി ജയിലില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ ലൈവില്‍ വന്ന് കൊലക്കേസ് പ്രതി. ഷാജഹാന്‍പൂരിലെ സദര്‍ ബസാര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 2019 ഡിസംബര്‍ 2 ന് പൊതുമരാമത്ത് വകുപ്പ് കോണ്‍ട്രാക്ടര്‍ രാകേഷ് യാദവിനെ വെടിവച്ചു കൊന്ന കേസിലെ പ്രതി ആസിഫാണ് ജയിലില്‍ നിന്നും ലൈവില്‍ വന്നത്. രണ്ട് മിനുട്ടുള്ള വിഡിയോവില്‍ ഞാന്‍ സ്വര്‍ഗത്തിലാണെന്നും ആസ്വദിക്കുകയാണെന്നും ആസിഫ് പറയുന്നുണ്ട്.
വീഡിയോ വൈറലായതോടെ ഇത് ശ്രദ്ധയില്‍പെട്ട ഇരയുടെ സഹോദരന്‍ ജില്ലാ മജിസ്‌ട്രേറ്റിന് പരാതി നല്‍കി. കൊലക്കേസ് പ്രതികള്‍ക്ക് ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പരാതിയില്‍ ആരോപിച്ചു. അതേസമയം സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി പൊലീസ് അറിയിച്ചു.