തിരുവനന്തപുരം: കേരളത്തില്‍ വൈദ്യുതി ഉപയോഗത്തില്‍ വീണ്ടും സര്‍വകാല റെക്കോഡ്. തുടര്‍ച്ചയായ നാലാം ദിവസവും മൊത്ത ഉപയോഗം 100 ദശലക്ഷം യൂണിറ്റ് പിന്നിട്ടു. 101.58 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ ഉപയോഗം. ഇന്നലത്തെ പീക്ക് സമയ ആവശ്യകത 5076 മെഗാവാട്ട് ആയിരുന്നു.
ബുധനാഴ്ച 5066 മെഗാവാട്ടായിരുന്നു പീക്ക് സമയത്തെ ഡിമാന്റ്. ഈ മാസം 11 ന് രേഖപ്പെടുത്തിയ 5024 മെഗാവാട്ടാണ് ഇത് മറികടന്നത്.തിങ്കളാഴ്ചത്തെ പീക്ക് സമയ വൈദ്യുതി ആവശ്യകത 5031 മെഗാവാട്ട് ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 18 ന് രേഖപ്പെടുത്തിയ 5024 മെഗാവാട്ടാണ് മറികടന്നത്.