യുഡിഎഫിൽ‌ പ്രശ്നങ്ങളില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സീറ്റുമായി ബന്ധപ്പെട്ട് ഒരു തർക്കവുമില്ല. ആരും കൂടുതൽ സീറ്റും ചോദിച്ചിട്ടില്ല. എല്ലാവരുമായി നല്ല ബന്ധമാണെന്നും വിഡ‍ി സതീശൻ പറഞ്ഞു. സീറ്റ് വെച്ച് മാറുന്ന കാര്യം അന്തിമഘട്ടത്തിലാണ്. ആരും വാശി പിടിക്കുന്നില്ല. ഇഷ്ടമല്ലെങ്കിൽ വെച്ച് മാറില്ലെന്ന് വിഡി സതീശൻ വ്യക്തമാക്കി.

ലീഗുമായി തടസങ്ങൾ ഒന്നുമില്ല. എംപിമാർ മത്സരിക്കണമോ വേണ്ടയോ എന്ന് ഹൈക്കമാൻഡ് തീരുമാനിക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കട്ടെ എന്നിട്ട് സ്ഥാനാർഥിയെ പ്രഖ്യാപിക്കാമെന്ന് വിഡി സതീശൻ പറഞ്ഞു. കെ സുധാകരൻ വിഷയത്തിൽ പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞുവെന്നും അദേഹം കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പിന് യുഡിഎഫ് സെറ്റാണെന്നും ലീഗുമായുള്ള പ്രശ്നങ്ങളും ഉടനെ പരിഹരിക്കുമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. കെ സുധാകരനുമായുള്ള പ്രശ്നങ്ങൾ നാളെ തന്നെ സംസാരിച്ചു പരിഹരിക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയാണെങ്കിൽ നല്ല കാര്യമാണ്. സർക്കാരിന്റെ വെള്ളപൂശൽ ഇനി കാണേണ്ടി വരില്ലല്ലോയെന്ന് രമേശ് ചെന്നിത്തല പരി​ഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *