ശബരിമല യുവതി പ്രവേശനത്തിൽ സർക്കാർ വാദങ്ങൾ യു ടേൺ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അയ്യപ്പ സംഗമംപോലെ മറ്റൊരു തിരഞ്ഞെടുപ്പ് സ്റ്റണ്ടാണിത്. യഥാർത്ഥ തെറ്റ് തിരുത്തലാണ് ഉദ്ദേശിക്കുന്നത് ശബരിമലയിൽ പോയി മുഖ്യമന്ത്രി മാപ്പ് പറയണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.

മതപണ്ഡിതരുടെ അഭിപ്രായം മാനിക്കണം എന്നാണ് പുതിയ സത്യവാങ്മൂലത്തിൽ പറയുന്നത്. 2018ൽ ഈ തോന്നൽ ഉണ്ടാകാതിരുന്നത് എന്തുകൊണ്ടെന്ന് രാജീവ് ചന്ദ്രശേഖർ ചോദിച്ചു. സത്യാവങ്മൂലത്തിൽ കാര്യമായി ഒന്നുമില്ലെന്നും കേസുകൾ പിൻവലിക്കണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.

നിയമസഭാ തിരഞ്ഞെടുപ്പിന് എൻഡിഎ സജ്ജമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കേരളത്തിൽ മാറ്റം അനിവര്യമാണ്. വികസിത രാഷ്ട്രീയം മുന്നോട്ടുവെച്ചാണ് പ്രചരണം നടത്തും. ബിജെപി സ്ഥാനാർഥിക പട്ടിക ഉടൻ പ്രഖ്യാപിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ‌ അമ്പലപ്പുഴയിൽ ജി സുധാകരനെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന് ആരും പിന്തുണ ആവശ്യപ്പെട്ടില്ലെന്നും അമ്പലപ്പുഴയിലടക്കം 140 മണ്ഡലത്തിലും എൻഡിഎ സ്ഥാനാർഥിയുണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *