മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ നിന്ന് മാറി മലപ്പുറത്ത് മത്സരിക്കും. വേങ്ങരയിൽ പുതിയ സ്ഥാനാർഥി മത്സരിക്കും. കാലങ്ങൾക്ക് ശേഷമാണ് കുഞ്ഞാലിക്കുട്ടിയുടെ സ്വന്തം തട്ടകമായ മലപ്പുറത്തേയ്ക്ക് തിരിച്ചെത്തുന്നത്. മുസ്ലിം ലീഗിന്റെ ജില്ലാ ആസ്ഥാനം അടങ്ങുന്ന മണ്ഡലത്തിൽ നിഷ്പ്രയാസം കുഞ്ഞാലിക്കുട്ടിയ്ക്ക് നിഷ്പ്രയാസം വിജയിക്കാനാകും.
മൂന്ന് ടേം വ്യവസ്ഥ പൂർത്തിയാക്കിയതിനെത്തുടർന്ന് നിലവിൽ മലപ്പുറത്തെ സിറ്റിംഗ് എംഎൽഎ ആയ പി. ഉബൈദുല്ലയ്ക്ക് സീറ്റില്ല. ഉബൈദുല്ലയ്ക്ക് പുറമെ കാസർകോട്-എൻ.എ. നെല്ലിക്കുന്ന്, തിരൂരങ്ങാടി-കെ.പി.എ മജീദ്, മഞ്ചേരി-യു.എ. ലത്തീഫ്,വള്ളിക്കുന്ന്-പി.അബ്ദുൽ ഹമീദ് എന്നിവർക്കാണ് സീറ്റ് ലഭിക്കാത്തത്. മുസ്ലീം ലീഗിൽ 17 സീറ്റുകളിൽ സ്ഥാനാർഥി ധാരണയായിട്ടുണ്ട്.
