
പ്ലാന്റ് സൂപ്പര്‍വൈസര്‍ : അപേക്ഷ ക്ഷണിച്ചു.
സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ പൗള്‍ട്രി വികസന കോര്‍പ്പറേഷനില്‍
(കപ്കോ ) ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ മീറ്റ് പ്രോസസിംഗ് പ്ലാന്റ് സൂപ്പര്‍വൈസറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത –
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് ഇറച്ചി ഉല്‍പാദനത്തിലും സംസ്‌കരണത്തിലുമൂളള സര്‍ട്ടിഫിക്കറ്റ്, ഏതെങ്കിലും സര്‍ക്കാര്‍ / സര്‍ക്കാര്‍ അംഗീകൃത മാംസം സംസ്‌കരണ പ്ലാന്റില്‍ ഒരു വര്‍ഷത്തെ പരിചയം. 18 നും 36 വയസിനും ഇടയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ബയോഡേറ്റ സഹിതം ഏപ്രില്‍ 30- നകം മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെപ്കോ ) ടി.സി 30/697 പേട്ട, തിരുവനന്തപുരം -695024 എന്ന മേല്‍ വിലാസത്തില്‍ ലഭിക്കണം . ഇ മെയില്‍ :kepcopoultry@gmail.com, web:www.kepco.co.in)
അസിസ്റ്റന്റ് പ്രൊഫസര്‍ : താത്കാലിക നിയമനം
കോഴിക്കോട് സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജിലേക്ക് മാത്തമാറ്റിക്സ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യു.ജി.സി/കേരള പി.എസ്. സി നിഷ്‌കര്‍ഷിച്ച യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 20 വൈകീട്ട് അഞ്ച് വരെ. വിശദവിവരങ്ങള്‍ക്ക്: www.geckkd.ac.in.
ഫോണ്‍ : 0495 2383220.
എംപ്ലോയബിലിറ്റി സെന്ററില്‍ 17-ന് അഭിമുഖം
കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ഏപ്രില്‍ 17 ന് രാവിലെ 10.30 മണിക്ക് കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള എജ്യുക്കേഷന്‍ കണ്‍സല്‍ട്ടന്റ്സ്, ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍, മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് (യോഗ്യത : പ്ലസ് ടു), ബിസിനസ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ് / ഗോള്‍ഡ് ലോണ്‍ ഓഫീസര്‍ (യോഗ്യത : ബിരുദം + ഒരു വര്‍ഷത്തെ തൊഴില്‍ പരിചയം), ടെലി കോളര്‍ (യോഗ്യത : ബിരുദം), മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് (യോഗ്യത : ബിരുദം/ പി.ജി/ എം.ബി.എ), വെബ് ഡിസൈനര്‍ (യോഗ്യത : ബിരുദം / വെബ് ഡിസൈനിംഗ് ഡിപ്ലോമ ), സ്പെയര്‍ പാര്‍ട്ട്സ് ഇന്‍ ചാര്‍ജ്ജ് , സ്പെയര്‍ പാര്‍ട്ട്സ് അസിസ്റ്റന്റ്, ഫീല്‍ഡ് സെയില്‍സ് എക്സിക്യൂട്ടീവ് (യോഗ്യത : ബിരുദം/ ഡിപ്ലോമ / പ്ലസ് ടു/ ഐ.ടി.ഐ), കാഷ്യര്‍ കം അക്കൗണ്ടന്റ് (യോഗ്യത : ബികോം + ടാലി, തൊഴില്‍ പരിചയം) തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. താല്‍പര്യമുളളവര്‍ ബയോഡേറ്റ സഹിതം നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റ തവണ ഫീസ് അടച്ചും കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം.
പ്രായപരിധി 35 വയസ്. കുടുതല്‍ വിവരങ്ങള്‍ക്ക് : calicutemployabilitycentre എന്ന ഫെസ്ബുക്ക് പേജ് സന്ദര്‍ശിക്കുക. ഫോണ്‍ – 0495 2370176
