ബി ജെപി നേതാവ് എൻ ഹരിയുടെ വീട്ടിലെത്തി വിഷു ആഘോഷിച്ച് കുന്നംകുളം മെത്രോപോലീത്ത ഗീവർഗീസ് മാർ യൂലിയോസ്.ബി ജെ പി നേതാക്കൾക്കൊപ്പമിരുന്ന് സദ്യ കഴിച്ചു.നേരത്തെ, യൂലിയോസ് മെത്രോപൊലീത്തയോടെ ബിജെപി അനുകൂല നിലപാട് വിവാദമായിരുന്നു. പിന്നാലെ കാതോലിക്ക ബാവ യൂലിയോസ് പിതാവിന്റെ നിലപാട് തള്ളുകയും ചെയ്തിരുന്നു
ഒരു രാഷ്ട്രീയ പാർട്ടിയും ശത്രുവോ മിത്രമോ അല്ലെന്നും സന്ദർശനത്തിൽ രാഷ്ട്രീയമില്ലെന്ന് മെത്രോപോലീത്ത ഗീവർഗീസ് മാർ യൂലിയോസ് പറഞ്ഞു. താൻ പറയുന്നത് പൊതുവായ കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ബിജെപിയോട് അയിത്തമില്ല, നിലപാടുമായി മെത്രോപ്പൊലീത്ത മാർ ഗീവർഗീസ് യൂലിയോസ് നേരത്തെ രംഗത്തെത്തിയിരുന്നു. ഓർത്തോഡോക്സ് സഭയ്ക്ക് ബിജെപിയോട് അയിത്തമില്ല. ആർഎസ്എസിന് കുറെ നല്ല കാര്യങ്ങളുണ്ട്. തന്റേത് വ്യക്തിപരമായ അഭിപ്രായം. ഓർത്തോഡോക്സ് സഭയ്ക്കും സമാനമായ നിലപാടാണ്.
