തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ 15 കാരന് മുങ്ങിമരിച്ചു. കുന്നത്തുകാല്‍ സ്വദേശി അഭിനവ് ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം. മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോള്‍ കുളത്തിലെ ചെളിക്കുഴിയില്‍ അകപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ക്കും അഭിനവിനും നീന്തല്‍ അറിയില്ലായിരുന്നു.
ചിമ്മിണ്ടി ക്ഷേത്രത്തിന് സമീപമുള്ള കുളത്തിലാണ് വിദ്യാര്‍ത്ഥികള്‍ കുളിക്കാനിറങ്ങിയത്. കുട്ടികളുടെ നിലവിളി കേട്ട് സമീപത്തുണ്ടായിരുന്ന നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. നെയ്യാറ്റിന്‍കര കുന്നത്തുകാലില്‍ വിജയന്- കല ദമ്പതികളുടെ മകനാണ്. പത്താംക്ലാസ് വിദ്യാര്‍ഥിയാണ് അഭിനവ്.