അഭിമുഖം മാറ്റി
ലോക്ക്ഡൗണ്‍ മെയ് 23 വരെ നീട്ടിയ സാഹചര്യത്തില്‍ കോഴിക്കോട് എന്‍സിസി ഗ്രൂപ്പ് ആസ്ഥാനത്ത് മെയ് 17 ന് നടത്താനിരുന്ന കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയിലേക്കുളള (താത്കാലിക നിയമനം) ഉദ്യേഗാര്‍ത്ഥികളുടെ അഭിമുഖം മാറ്റിയതായി ഗ്രൂപ്പ് കമാന്‍ഡര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് തപാല്‍ മാര്‍ഗം അറിയിക്കും.
കടല്‍ രക്ഷാ ഗാര്‍ഡുമാരെ നിയമിക്കുന്നു
ട്രോളിംഗ് നിരോധന കാലയളവില്‍ (ജൂണ്‍ ഒന്‍പത് മുതല്‍ ജൂലായ് 31 വരെ) ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് കടല്‍ രക്ഷാ ഗാര്‍ഡുമാരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷകര്‍ രജിസ്‌ട്രേഡ് മത്സ്യത്തൊഴിലാളികളും ഗോവ നാഷ
ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരും 20-നും 45 -നും മദ്ധ്യേ പ്രായമുളളവരുമായിരിക്കണം. കടല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പരിചയമുളളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുളളവര്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച ബയോഡാറ്റ, തിരിച്ചറിയില്‍ കാര്‍ഡിന്റെ പകര്‍പ്പ്, യോഗ്യത തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ മെയ് 25 -ന് വൈകീട്ട് നാല് മണിക്കകം ബേപ്പൂര്‍ ഫിഷറീസ് അസി. ഡയറക്ടറുടെ കാര്യാലയത്തില്‍ നേരിട്ടോ ഇമെയില്‍ മുഖേനയോ സമര്‍പ്പിക്കാം ഫോണ്‍ : 0495 2414074,
ഇ മെയില്‍ : adfbeypore@gmail.com
മാലിദ്വീപിലെ ആരോഗ്യ മന്ത്രാലയത്തിൽ ഒഴിവ്, 31 വരെ അപേക്ഷിക്കാം
മാലിദ്വീപിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രിയിലേക്ക് ഡോക്ടർ, ഡെന്റിസ്റ്റ്, നഴ്‌സ്, റേഡിയോഗ്രാഫർ, ഫിസിയോതെറാപിസ്റ്റ് ഒഴിവുകളിൽ നോർക്ക റൂട്‌സ് വഴി ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നു. ആകെ 520 ഒഴിവുകളാണുള്ളത്. അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 31 വരെ നീട്ടി. വിശദാംശങ്ങൾക്കും അപേക്ഷിക്കുന്നതിനും www.norkaroots.org സന്ദർശിക്കുക. ടോൾഫ്രീ നമ്പർ 1800 425 3939.
ക്രൈസിസ് മാനേജ്‌മെന്റ് ടീമിന് പരിശീലനം നൽകി.
പഞ്ചായത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാതലത്തിൽ പ്രവർത്തിക്കുന്ന കോവിഡ് 19 ക്രൈസിസ് മാനേജ്‌മെന്റ് ടീം അംഗങ്ങൾക്ക് കിലയുടെ നേതൃത്വത്തിൽ പരിശീലനം നൽകി. 120 ഉദ്യോഗസ്ഥർ ഓൺലൈൻ പരിശീലനത്തിൻ പങ്കെടുത്തു. പഞ്ചായത്ത് ഡയറക്ടർ ഡോ. പി.കെ. ജയശ്രി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. കില ഡയറക്ടർ ജനറൽ ഡോ.ജോയ് ഇളമൺ ആമുഖ പ്രഭാഷണം നടത്തി. ഹരിത കേരളം കൺസൾട്ടന്റ് എൻ.ജഗജീവൻ, കില റിസോഴ്‌സ് പേഴ്‌സൺ എന്നിവർ ക്ലാസ്സെടുത്തു. കില ഡെപ്യൂട്ടി ഡയറക്ടർ ഷഫീക് പി.എം. സ്വാഗതം പറഞ്ഞു.
ജില്ലകളിൽ പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലാണ് ക്രൈസിസ് മാനേജ്‌മെന്റ് ടീം പ്രവർത്തിക്കുന്നത്. പത്ത് പഞ്ചായത്തുകൾക്ക് ഒരുദ്യോഗസ്ഥൻ എന്ന കണക്കിൽ ടീമുകളിൽ അംഗങ്ങളുണ്ടാകും.
കോവിഡ് 19 തീവ്ര വ്യാപന പശ്ചാത്തലത്തിൽ വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം, പഞ്ചായത്തുതല പ്രതിരോധ/ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായം നൽകൽ, പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട പഞ്ചായത്തുകളിലും വിഷയങ്ങളിലും സമയബന്ധിതമായി ഇടപെടൽ നടത്തൽ, സർക്കാർ ഉത്തരവുകളും മാർഗ്ഗ നിർദ്ദേശങ്ങളും കൃത്യമായി നടപ്പിലാക്കുന്നതിന് സഹായം നൽകൽ എന്നിവയാണ് ടീമിന്റെ പ്രധാന പ്രവർത്തനങ്ങൾ.
