കൊച്ചി: എറണാകുളം ശാസ്താംമുകളില്‍ ദേശീയപാതയില്‍ നിര്‍മാണം നടക്കുന്ന കാനയിലേക്ക് ജീപ്പ് മറിഞ്ഞ് റിട്ട. അധ്യാപിക മരിച്ചു. മാമലതുരുത്തിയില്‍ ബീന (60) ആണ് മരിച്ചത്. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത്. മരണാന്തര ചടങ്ങില്‍ പങ്കെടുത്തശേഷം മടങ്ങുന്നതിനിടെയാണ് വാഹനം അപകടത്തില്‍പ്പെട്ടത്.
സിനിമ നടന് മാത്യുവിന്റെ മാതാപിതാക്കളായ തുരുത്തിയില്‍ ബിജുവിനും സൂസനും അപകടത്തില്‍ പരിക്കേറ്റു. ബീനയുടെ ഭര്‍ത്താവ് സാജുവിനും പരിക്കേറ്റു. മാത്യുവിന്റെ ജേഷ്ഠനാണ് ജീപ്പ് ഓടിച്ചത്. ഇദ്ദേഹം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മാത്യുവിന്റെ പിതാവ് ബിജുവിന്റെ പിതൃസഹോദര പുത്രന്റെ ഭാര്യയാണ് മരിച്ച റിട്ട അധ്യാപിക ബീന.