കോഴിക്കോട്: താമരശ്ശേരി ചുരം ആറാംവളവിന് സമീപം തടിലോറി മറിഞ്ഞും മറ്റൊരു ലോറിയുടെ ടയര്‍ പൊട്ടിയും വന്‍ ഗതാഗത തടസ്സം. ഇന്നലെ രാത്രി 10.30ഓടെ മരം കയറ്റിവന്ന ലോറി താമരശ്ശേരി ചുരത്തില്‍ മറിഞ്ഞിരുന്നു. ഇതിനു സമീപത്തായി മറ്റൊരു ലോറിയുടെ ടയറുകള്‍ പൊട്ടി റോഡില്‍ കുടുങ്ങുകയും ചെയ്തു. ഇതോടെ ചുരത്തില്‍ ഗതാഗതം പൂര്‍ണമായും സ്തംഭിക്കുകയായിരുന്നു.

കുടുങ്ങിയ ലോറി ക്രെയിന്‍ ഉപയോഗിച്ച് ഒതുക്കി. നിലവില്‍ വാഹനങ്ങള്‍ വണ്‍വേ ആയാണ് കടന്ന് പോകുന്നത്. ചുരത്തിന് താഴെ അടിവാരം വരെ ഗതാഗതക്കുരുക്ക് നീണ്ടു. അഞ്ച് മണിക്കൂറോളമാണ് വാഹനങ്ങള്‍ ചുരത്തില്‍ കുടുങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *