ജമ്മു കശ്മീരിലെ അവന്തിപോരയിലുള്ള ത്രാലില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന.ഭീകരാക്രമണമുണ്ടായ പഹല്‍ഗാമില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയാണ് ഏറ്റുമുട്ടല്‍. വനമേഖലയോട് ചേര്‍ന്ന ജനവാസ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്.പ്രദേശത്ത് 48 മണിക്കൂറിനുള്ളില്‍ നടക്കുന്ന രണ്ടാമത്തെ എന്‍കൗണ്ടര്‍ ആണിത്. ഷോപ്പിയാനില്‍ ഓപ്പറേഷന്‍ കെല്ലര്‍ വഴി മൂന്ന് ലഷ്‌കര്‍ ഭീകരരെ വധിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. പ്രദേശത്തു നിന്ന് നാട്ടുകാരെ മാറ്റി. പ്രദേശത്ത് സൈന്യം ജെസിബി എത്തിച്ചു. നാല് തവണ സ്‌ഫോടന ശബ്ദം കേട്ടുവെന്നാണ് വിവരം. പഹല്‍ഗാമില്‍ ഭീകരര്‍ക്ക് സഹായം നല്‍കിയ പ്രാദേശിക ഭീകരന്‍ ആസിഫ് ഷെയ്ഖിനെ വധിച്ചതായും സൂചനയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *