ന്യൂഡല്‍ഹി :കെപിസിസി പുനഃസംഘടനയിലെ കെ.സുധാകരന്റെ പരസ്യ പ്രതികരണങ്ങളില്‍ ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തി.പ്രതികരണം പാര്‍ട്ടിയില്‍ കെട്ടുറപ്പില്ലെന്ന പ്രതീതി ജനങ്ങളില്‍ ഉണ്ടാക്കിയെന്ന് വിലയിരുത്തല്‍.വിഷയത്തില്‍ പരസ്യ പ്രതികരണത്തിലേക്ക് ഹൈക്കമാന്‍ഡ് കടക്കില്ല. പുതിയ നേതൃത്വം പുനഃസംഘടനയുമായി പോകട്ടെയെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്.
തന്നെ മാറ്റണമെന്ന് നിര്‍ബന്ധം പിടിച്ചത് ദീപ ദാസ് മുന്‍ഷിയാണ്. തനിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് അവര്‍ റിപ്പോര്‍ട്ട് നല്‍കി.ദീപാ ദാസ് മുന്‍ഷി ആരുടെയോ കയ്യിലെ കളിപ്പാവയെന്നും സുധാകരന്‍ വിമര്‍ശിച്ചു.
സണ്ണി ജോസഫ് തന്റെ നോമിനി അല്ലെന്നും കെ.സുധാകരന്‍ പറഞ്ഞു. ‘സണ്ണിയെ കോണ്‍ഗ്രസില്‍ ഉയര്‍ത്തിക്കൊണ്ടുവന്നത് താനാണ്. അദ്ദേഹവുമായുള്ളത് സഹോദരതുല്യമായ ബന്ധമാണ്. സണ്ണിയും ഞാനും തമ്മിലുള്ള ബന്ധം പലരും ഇപ്പോഴാണ് എല്ലാവരും മനസിലാക്കുന്നത്. സണ്ണി വന്നതില്‍ മറ്റാരെങ്കിലും വന്നതിനേക്കാള്‍ സന്തോഷമുണ്ട്. സണ്ണി ക്രൈസ്തവ സഭയുടെ പ്രതിനിധിയല്ല. എന്നാല്‍ തന്നെ അനുനയിപ്പിക്കാനല്ല സണ്ണിയെ പ്രസിഡന്റാക്കിയത്. കെപിസിസി പ്രസിഡന്റിനെ മാറ്റുമ്പോള്‍ പ്രതിപക്ഷ നേതാവിനെ കൂടി മാറ്റുകയാണ് പതിവ്. എന്നാല്‍ അത് ഉണ്ടായില്ല തനിക്ക് അങ്ങനെയൊരു ആവശ്യവുമില്ലെന്നും സുധാകരന്‍ പറഞ്ഞു.
