
ചരിത്രത്തിൽ ആദ്യമായി വനിതകളെ ഉൾപ്പെടുത്തി മുസ്‍ലിം ലീഗ് ദേശീയ കമ്മറ്റി പുനഃസംഘടിപ്പിച്ചു.ചെന്നൈയിൽ അബൂ പാലസ് ഓഡിറ്റോറിയത്തിൽ ചേർന്ന മുസ്‌ലിം ലീഗ് ദേശീയ കൗൺസിൽ യോഗത്തിലാണ് തീരുമാനം.കേരളത്തിൽ നിന്ന് ജയന്തി രാജൻ, തമിഴ്നാട്ടിൽ നിന്ന് ഫാത്തിമ മുസഫർ എന്നിവരാണ് ലീഗ് ദേശീയ കമ്മിറ്റിയിൽ എത്തിയത്. ചെന്നൈയിൽ ചേർന്ന ലീഗ് ദേശീയ കൗൺസിൽ യോഗത്തിലാണ് കമ്മിറ്റി പുനഃസംഘടിപ്പിച്ചത്.ഭാരവാഹികള്‍- പ്രൊഫ കെ.എം ഖാദർ മെയ്തീന്‍ (പ്രസിഡന്‍റ്),സാദിഖലി ശിഹാബ് തങ്ങൾ(ചെയർമാൻ),പി.കെ കുഞ്ഞാലിക്കുട്ടി(ജന. സെക്രട്ടറി)കെ.പി.എ മജീദ്, ടി.എ അഹമ്മദ് കബീർ, അഡ്വ.ഹാരിസ് ബീരാൻ എംപി, മുനവർ അലി തങ്ങൾ എന്നിവരെ ലീഗ് ദേശീയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി.ഇന്നലെ ചെന്നെയിൽ ചേർന്ന ദേശീയ സെക്രട്ടേറിയറ്റ് പുതുതായി രൂപീകരിച്ച സംസ്ഥാന കമ്മിറ്റികൾക്ക് അംഗീകാരം നൽകി.