എറണാകുളം പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. മകനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. മഞ്ഞപ്പെട്ടി, കുതിരപ്പറമ്പ് പ്ലാവിടപ്പറമ്പിൽ വീട്ടിൽ അംബിക (60) ആണ് മരിച്ചത്. ഭർത്താവ് ചന്ദ്രനെ പ്രദേശത്ത് തന്നെയുള്ള ആളൊഴിഞ്ഞു പറമ്പിൽ ജീവനൊടുക്കിയ നിലയിലും കണ്ടെത്തി.

അംബികയെ കൊലപ്പെടുത്തി ചന്ദ്രൻ ആത്മഹത്യ ചെയ്യുകയായിരുന്നു. അംബികയെ വെട്ടുകത്തി പോലുള്ള മാരകമായ ആയുധം ഉപയോഗിച്ചാണ് കൊലപ്പെടുത്തിയിരിക്കുന്നതെന്ന് പൊലീസ് പറയുന്നു. ഇവരുടെ ശരീരത്തിൽ നിരവധി തവണ വെട്ടേറ്റിട്ടുണ്ട്.

മകനെയും ചന്ദ്രൻ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ മകൻ സനലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് കാരണം എന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *