സംസ്ഥാനത്ത് കാലവർഷം നാളെ എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ അറിയിപ്പ്. ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. അതിശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
വടക്കൻ ജില്ലകളിലാവും മഴ ശക്തമാവുക. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.
