വിവാഹ വാര്‍ഷിക ദിനത്തില്‍ പങ്കാളി വീണയ്‌ക്കൊപ്പമുള്ള ചിത്രത്തിനൊപ്പം മന്ത്രി പി എ മുഹമ്മദ് റിയാസ് പങ്കുവെച്ച കുറിപ്പിന് മറുപടിയുമായി ചാണ്ടി ഉമ്മന്‍. ‘ഞങ്ങളുടേത് മാരിനേറ്റ് ചെയ്ത് വേവിച്ച ഇറച്ചി(ഉപ്പിലിട്ടത്) ആയിരുന്നു. അതുകൊണ്ട് കുഴപ്പമില്ല’ എന്നായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്.ഇന്ന് വിവാഹ വാര്‍ഷികമാണെന്നും നിലവിട്ട അസംബന്ധ പ്രചാരണങ്ങളിലെ വേദനയെ പുഞ്ചിരിയോടെ നേരിടുന്നയാളാണ് വീണ എന്നായിരുന്നു റിയാസിന്റെ കുറിപ്പ്. മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വന്ന് ഒരുമണിക്കൂറിനകമായിരുന്നു ചാണ്ടി ഉമ്മനും ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരേയും മകള്‍ വീണ വിജയനെതിരേയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലായിരുന്നു റിയാസിന്റെ വാക്കുകള്‍. സോളാര്‍ കാലത്തെ വിവാദങ്ങള്‍ ഓര്‍മിപ്പിച്ച് കൊണ്ടായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ചാണ്ടി ഉമ്മന്റെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *