പ്രശസ്ത തകില്‍ വിദ്വാന്‍ ആര്‍ കരുണാമൂര്‍ത്തി അന്തരിച്ചു. 53 വയസ്സായിരുന്നു. വൈക്കം ചാലപ്പറമ്പ് സ്വദേശിയായ അദ്ദേഹം പാന്‍ക്രിറ്റൈറ്റിസിനെ തുടര്‍ന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ 2.50 നാണ് അന്തരിച്ചത്. അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്നു തിങ്കളാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രാജ്യാന്തര പ്രശസ്തമായ തകില്‍ വിദ്വാനാണ്. വൈക്കം ക്ഷേത്ര കലാപീഠം അധ്യാപകന്‍ ആയിരുന്നു. അദ്ദേഹത്തിന് കാഞ്ചി കാമകോടി പീഠം ആസ്ഥാന വിദ്വാന്‍ പദവി ലഭിച്ചിട്ടുണ്ട്. രാജ്യത്തിനകത്തും പുറത്തും നിരവധി വേദികളില്‍ കലാപ്രകടനം നടത്തിയ കരുണാമൂര്‍ത്തി കോട്ടയം ജില്ലയിലെ വൈക്കം ചാലപ്പറമ്പ് സ്വദേശിയാണ്.

ഭാര്യ: ശ്രീലത മൂര്‍ത്തി. മക്കള്‍: ആതിര മൂര്‍ത്തി, ആനന്ദ് മൂര്‍ത്തി. മരുമകന്‍: മനു ശങ്കര്‍. മൃതദേഹം ബുധനാഴ്ച വൈകിട്ട് 5ന് വൈക്കത്തെ വീട്ടില്‍ എത്തിക്കും. സംസ്‌കാരം നാളെ രണ്ടിന് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *