പാലക്കാട് അട്ടപ്പാടി ഷോളയൂരിൽ ആദിവാസി യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മണികണ്ഠൻ ആണ് കൊല്ലപ്പെട്ടത് . കാട്ടുപന്നിയുടെ ആക്രമണം മൂലം മരണം നടന്നുവെന്നാണ് സംശയം . ഇന്ന് പുലർച്ചെ ഷോളയൂർ ഊരിന്റെ ഉള്ളിൽ മണികണ്ഠനെ ഊരു നിവാസികൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു
മണികണ്ഠനെ ആക്രമിച്ചു കൊന്ന ശേഷം വയറിന്റെ ഭാഗം വന്യമൃഗം ഭക്ഷിച്ചുവെന്നാണ് റിപ്പോർട്ട്.
വന്യമൃഗങ്ങളുടെ ശല്യമുള്ള മേഖല തന്നെയാണ് ഇത്. സമീപകാലഘട്ടങ്ങളിലൊക്കെ രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വന്യമൃഗങ്ങൾ വന്നുപോകുന്ന ഇടവുമാണ്. വനം വകുപ്പിനെയും പോലീസ് ഉദ്യോഗസ്ഥരെയുമെല്ലാം ഊരുനിവാസികൾ വിവരം അറിയിച്ചിട്ടുണ്ട്. അവർ സംഭവ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു പോരുകയാണ്.
