കുന്ദമംഗലം: നൈറ്റ് കര്‍ഫ്യൂവിനെതിരെ സമാധാനപരമായി സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരെ പ്രതികാര നടപടിയെന്നോണം ലക്ഷക്കണക്കിന് രൂപയുടെ പിഴ ചുമത്താനുള്ള എന്‍ഐടി അധികൃതരുടെ വിചിത്രമായ നടപടിക്കെതിരെ എസ്എഫ്‌ഐ കുന്ദമംഗലം ഏരിയാ കമ്മിറ്റി നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ എന്‍ഐടിയിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ച് മെയിന്‍ ഗേറ്റില്‍ പൊലീസ് ബാരിക്കേഡ് ഉയര്‍ത്തി തടഞ്ഞു .മാര്‍ച്ച് എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം കെ മിഥുന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് കെ ആസാദ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് യാസിന്‍ സംസാരിച്ചു. പി എസ് ശ്രീദത്ത് സ്വഗതവും അഭിശ്വതി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *