യൂട്യൂബര്‍ സഞ്ജു ടെക്കി എന്ന സജു ടിഎസിന്റെ ലൈസന്‍സ് ആജീവനാന്തം റദ്ദാക്കി.ആലപ്പുഴ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയുടേതാണ് നടപടി. വാഹനത്തിന്റെ രജിസ്ട്രേഷന് നേരത്തെ റദ്ദാക്കിയിരുന്നു.സഞ്ജുവിന് അപ്പീലിന് പോകാം.
യൂട്യൂബ് വഴിയുള്ള മോട്ടോര്‍ വാഹന നിയമലംഘനങ്ങളിലാണ് നടപടി. ഓടുന്ന കാറില്‍ സ്വിമ്മിംഗ് പൂള് ഒരുക്കി കുളിച്ചതോടെയാണ് സഞ്ജുവിനെ എംവിഡി കുടുക്കിയത്. വിഷയത്തില്‍ ഹൈക്കോടതിയും ഇടപെട്ടിരുന്നു. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് റിപ്പോര്‍ട്ട് കൈമാറിയിരുന്നു