തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. വെണ്‍പകല്‍ സ്വദേശി സുനില്‍കുമാറാണ് മരിച്ചത്. 19കാരനായ മകന്‍ സിജോയെ നെയ്യാറ്റിന്‍കര പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

കഴിഞ്ഞ 11-ാം തീയതിയാണ് സുനില്‍കുമാറിനെ കമ്പുകൊണ്ട് മകന്‍ തലയ്ക്ക് അടിച്ചത്. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം. മാതാപിതാക്കളെ സ്ഥിരം സിജോ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നെയ്യാറ്റിന്‍കര പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *