പത്തനംതിട്ട: അടൂരിലെ ഷഹാനയുടെ തൂങ്ങിമരണത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ. ഏഴംകുളം സ്വദേശി അരുൺ ആണ് അറസ്റ്റിലായത് ആത്മഹത്യാ പ്രേരണ കുറ്റത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

തൂങ്ങിമരിക്കും മുൻപ് ഷഹാനയെ അരുൺ മർദ്ദിച്ചതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇതിന് പിന്നാലെയാണ് അറസ്റ്റ്. അരുണിന്റെ ആക്രമണമാണ് ആത്മഹത്യക്ക് കാരണം. തിങ്കളാഴ്ച രാത്രിയാണ് ഭർത്താവുമായി പിണങ്ങി കഴിയുന്ന ഷെഹാനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്തിനെ അന്നുതന്നെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു

Leave a Reply

Your email address will not be published. Required fields are marked *