ദേശീയ പതാക ഉയര്‍ത്തുന്നതിനിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പിഴവ് . കെ സുരേന്ദ്രൻ പതാക ഉയർത്തിയത് തലതിരിച്ചാണ്. പതാകയുടെ മുകളില്‍ വരേണ്ട കുങ്കുമം ഭാഗം താഴെയായി തല കീഴായിട്ടാണ് ഉയര്‍ത്തിയത്. അബദ്ധം മനസിലായതോടെ പതാക ഉടന്‍ മാറ്റി കെട്ടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ബിജെപി കേരളം ഔദ്യോഗിക പേജില്‍ കട്ട് ചെയ്ത് നീക്കം ചെയ്തു.
സുരേന്ദ്രന്‍ പതാക ഉയർത്തുന്നത് തത്സമയം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനത്താണ് സുരേന്ദ്രന്‍ പതാക ഉയര്‍ത്തിയത്.
