തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ ആക്രമണം. ആറ്റിങ്ങല്‍ ഗോകുലം മെഡിക്കല്‍ സെന്ററിലെ വനിതാ ഡോക്ടറായ ഡോ. ജയശാലിക്ക് നേരെയാണ് ശനിയാഴ്ച അര്‍ധരാത്രി ആക്രമണമുണ്ടായത്.ചികിത്സക്കായെത്തിയ രണ്ടുപേര്‍ വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറിയെന്നും അസഭ്യം പറഞ്ഞെന്നും ചെരിപ്പ് ഊരി എറിഞ്ഞെന്നുമാണ് പരാതി. കണ്‍സള്‍ട്ടിംഗ് റൂമിലേക്ക് ചെരിപ്പൂരി മാത്രം കയറണമെന്ന് ആവശ്യപ്പെട്ടതായിരുന്നു രോഗികളെ ചൊടിപ്പിച്ചത്.അര്‍ധരാത്രി 12 മണിയോടെ കൈക്ക് പരിക്കേറ്റാണ് രണ്ടുപേര്‍ മെഡിക്കല്‍ സെന്ററിലെത്തിയത്.
ഇവരിലൊരാള്‍ മെഡിക്കല്‍ സെന്ററിന് സമീപത്ത് കട നടത്തുന്നയാളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ ഡിവൈ.എസ്.പി.ക്ക നേരിട്ട് പരാതി നല്‍കുമെന്ന് മെഡിക്കല്‍ സെന്റര്‍ അധികൃതര്‍ അറിയിച്ചു.
സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടയിലാണ് ചെരിപ്പേറ് സംഭവവും നടന്നിരിക്കുന്നത്.