ഡിസിസി പ്രസിഡണ്ട് പട്ടികയില്‍ അതൃപ്തി രേഖപ്പെടുത്തി മുല്ലപ്പള്ളി രാമചന്ദ്രന് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍.സാധ്യതാ പട്ടിക തയ്യാറാക്കുന്ന ഒരു ഘട്ടത്തിലും കെപിസിസി പ്രസിഡണ്ടോ ഉത്തരവാദിത്തപ്പെട്ടവരോ ആശയ വിനിമയം നടത്തിയിട്ടില്ലെന്ന് സുധീരന്‍ പറഞ്ഞു. രാഷ്ട്രീയകാര്യ സമിതി യോഗത്തിന് മുമ്പ് ചേര്‍ന്ന നേതൃയോഗത്തില്‍ നിന്നും താനുള്‍പ്പെടെയുള്ള മുന്‍ കെപിസിസി പ്രസിഡണ്ടുമാര്‍ ഒഴിവാക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്നും സുധീരന്‍ തന്റെ ഫേസ്ബുക്കിലൂടെ രംഗത്തെത്തി

ഡിസിസി പ്രസിഡൻ്റുമാരുടെ സാധ്യതാപട്ടിക കെപിസിസി പ്രസിഡൻ്റ് കോൺഗ്രസ് ഹൈക്കമാൻഡിന് കൈമാറിയതായി മാധ്യമ റിപ്പോർട്ടുകളിൽ കണ്ടു.
ഈ പട്ടിക തയ്യാറാക്കുന്ന ഒരു ഘട്ടത്തിലും കെപിസിസി പ്രസിഡൻ്റോ മറ്റ് ഉത്തരവാദിത്തപ്പെട്ടവരോ എന്നോട് ഇതേക്കുറിച്ച് ഒരു തരത്തിലുള്ള ആശയവിനിമയവും നടത്തിയിട്ടില്ല.
തന്നെയുമല്ല രാഷ്ട്രീയകാര്യ സമിതി യോഗത്തിന് മുമ്പ് ചേർന്ന നേതൃയോഗത്തിൽ നിന്നും ഞാനുൾപ്പെടെയുള്ള മുൻ കെപിസിസി പ്രസിഡൻ്റുമാരിൽ പലരും ഒഴിവാക്കപ്പെടുകയും ചെയ്തു.
ഇതെല്ലാം കൊണ്ട് ഇപ്പോൾ സമർപ്പിക്കപ്പെട്ട പട്ടികയുടെ ഉള്ളടക്കത്തെക്കുറിച്ച് യാതൊരു അറിവുമില്ല.
ഏതായാലും കോൺഗ്രസിൻ്റെ നട്ടെല്ലായ പ്രവർത്തകർക്കും കോൺഗ്രസിനെ സ്നേഹിക്കുന്ന ജനാധിപത്യ വിശ്വാസികൾക്കും സ്വീകാര്യരായ ഡിസിസി പ്രസിഡൻ്റുമാരുടെ നല്ല ഒരു നിരക്ക് അന്തിമരൂപം നൽകാൻ ഹൈക്കമാൻഡിന് കഴിയട്ടെ.

Leave a Reply

Your email address will not be published. Required fields are marked *