സ്വാതന്ത്ര്യദിന ആഘോഷത്തിനിടെ ഇടത് പാർട്ടികൾക്കും ബിജെപിക്കും സംഭവിച്ച അബദ്ധത്തെ പരിഹസിച്ചും ട്രോളിയും ടി. സിദ്ദിഖ് എംഎൽ‌എ.സുരേന്ദ്രന്റെ പതാക തല തിരിച്ച് കെട്ടലും സിപിഐ സംസ്ഥാന സെക്രട്ടറിയുടെ അബദ്ധവുമെല്ലാം നിരത്തിയാണ് സിദ്ധിഖിന്റെ പരിഹാസം അറിയാത്ത, ശീലമില്ലാത്ത ഓരോ കാര്യങ്ങൾ ചെയ്യുമ്പോൾ ഇങ്ങനെയൊക്കെയല്ലേ ഉണ്ടാകൂ എന്നും അദ്ദേഹം തന്റെ ഫേസ്ബുക് [പോസ്റ്റിലൂടെ വ്യക്തമാക്കി

ബിജെപിയുടെ പ്രസിഡണ്ട്‌ കെ സുരേന്ദ്രൻ പതാക തല തിരിച്ച് കെട്ടുന്നു.
‘ഉച്ഛല ജലധിക ജിംഗാ’ ; ദേശീയ ഗാനം തോന്നിയ പോലെ പാടി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
CPIM സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പാർട്ടി പതാകയെ ഉയർത്തി കെട്ടി
ദേശീയ പതാക അതിനു താഴെയായി ഉയർത്തുന്നു.
കോൺഗ്രസുകാർ പോരാടി നേടിയ, നില നിർത്തിയ സ്വാതന്ത്ര്യം 75 വർഷത്തിന് ശേഷം പെട്ടെന്ന് ആളായി രാജ്യസ്നേഹം തെളിയിക്കാൻ ഇറങ്ങിയാതാണു. അറിയാത്ത, ശീലമില്ലാത്ത ഓരോ കാര്യങ്ങൾ ചെയ്യുമ്പോൾ ഇങ്ങനെയൊക്കെയല്ലേ ഉണ്ടാകൂ…

Leave a Reply

Your email address will not be published. Required fields are marked *