എറണാകുളം സെന്റ് മേരിസ് ബസലിക്കയിലെ സംഘർഷത്തിൽ കേസെടുത്ത് പൊലീസ്.അന്യായമായ സംഘം ചേരൽ,പൊലീസിന്‍റെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പള്ളിക്ക് നാശനഷ്ടം വരുത്തൽ തുടങ്ങി വിവിധ വകുപ്പുകളിൽ ആണ് കേസ്.പള്ളി അഡ്മിനിസ്ട്രേറ്റർ ആന്റണി പൂതവേലിൽ നൽകിയ പരാതിയിലാണ് സെൻട്രൽ പൊലീസ് കേസെടുത്തത്. ഏകീകൃത കുര്‍ബാന വിഷയവുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ദിവസം സംഘർഷമുണ്ടായത്. എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരും ഒരു വിഭാഗം വിശ്വാസികളുമാണ് പ്രതിഷേധിച്ചത്.
അങ്കമാലി അതിരൂപതക്ക് കീഴിലുള്ള സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ ഒരു വിഭാഗം ഇന്ന് കുർബാന അർപ്പിക്കും.വൈകിട്ട് നാലുമണിക്കാണ് കുർബാന .അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നും ഏകീകൃത കുർബാനയ്ക്കെതിരായ പ്രമേയം പള്ളിക്ക് മുന്നിൽ അവതരിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *