മഹാരാജാസ് കോളേജിൽ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അവഹേളിച്ച സംഭവത്തിൽ കെ എസ് യു അധ്യാപകനൊപ്പമാണെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. യൂണിറ്റ് വൈസ് പ്രസിഡന്റിനെതിരെയുള്ള നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പരാതി നൽകുമെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു. മുഹമ്മദ് ഫാസിലിന് സംഭവവുമായി ബന്ധമില്ലെന്നും ഗൂഢാലോചനയിൽ മാധ്യമങ്ങളും കൂട്ട് നിന്നുവെന്നും അലോഷ്യസ് സേവ്യര്‍ ആരോപിച്ചു.

അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഫാസില്‍ അടക്കം ആറ് പേരെസസ്‌പെൻഡ് ചെയ്തിരുന്നു.പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായ പ്രിയേഷിനെയാണ് വിദ്യാര്‍ത്ഥികള്‍ അപമാനിച്ചത്. ക്ലാസ് നടക്കുമ്പോള്‍ കളിച്ചും ചിരിച്ചും അനുവാദമില്ലാതെ പ്രവേശിക്കുകയും ചെയ്തു. ഇവ വിഡിയോയായി ചിത്രീകരിച്ച് പ്രചരിപ്പിച്ച സംഭവത്തിലാണ് കോളജിന്റെ നടപടി.

എന്നാൽ സംഭവത്തിൽ പ്രതികരണവുമായി അധ്യാപകൻ ഡോക്ടർ പ്രിയേഷ് രംഗത്തെത്തി. മറ്റു അധ്യാപകരുടെ ക്ലാസ്സുകളിൽ ഇങ്ങനെ ചെയ്യില്ലായിരുന്നു. കുട്ടികൾ തെറ്റു മനസ്സിലാക്കണം. അതിനാണ് പരാതി നൽകിയതെന്നും പ്രിയേഷ് പറഞ്ഞു. കുട്ടികളുടെ നടപടി വേദനിപ്പിച്ചു എന്ന് ഡോക്ടർ പ്രിയേഷ് പറഞ്ഞു. തനിക്ക് കാഴ്ചപരിമിതി ഉള്ളതുകൊണ്ടല്ലേ ഇങ്ങനെ ചെയ്തതന്നാണ് പ്രിയേഷിന്റെ ചോദ്യം.

Leave a Reply

Your email address will not be published. Required fields are marked *