കുന്ദമംഗലം: ഇരിങ്ങാടം കുന്നത് ശ്രീ മഹാ വിഷ്ണുക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ പ്രതിയെ കുന്ദമംഗലം പോലീസ് പിടികൂടി. ചേനോത്ത് എന്‍ ഐ ടിക്ക് സമീപം നെടുങ്ങോട്ടുമ്മല്‍ വീട്ടില്‍ മനോജ് (49) ആണ് പിടിയിലായത്. ക്ഷേത്രത്തിലെ 4 നിലവിളക്കും 4 ഭണ്ഡാരവും ആണ് മോഷ്ടിച്ചത്. 13ാം തിയ്യതിയാണ് സംഭവം. പകല്‍സമയത്താണ് കവര്‍ച്ച നടന്നത്. സിസിടിവിയില്‍ പ്രതിയുടെ ചിത്രം പതിഞ്ഞിരുന്നു.
കുന്ദമംഗലം എസ്എച്ച്ഒ മുഹമ്മദ് അഷറഫിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. എസ് ഐ അരുണ്‍, എസ് ഐ മുനീര്‍, എസ് ഐ ബാലകൃഷ്ണന്‍, വിടി മനോജ്, ഡ്രൈവര്‍ ബിജു എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *