താരസംഘടയായ അമ്മയില്‍ തിരഞ്ഞെടുപ്പ് ഇന്ന്. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനും തമ്മിലാണ് മത്സരം. നാസര്‍ ലത്തീഫ്, ജയന്‍ ചേര്‍ത്തല, ലക്ഷ്മിപ്രിയ, ആശ അരവിന്ദ് എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. അന്‍സിബ ഹസന്‍ ജോയന്റ് സെക്രട്ടറിയായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രനും കുക്കൂ പരമേശ്വരനും മത്സരരംഗത്തുണ്ട്. അനൂപ് ചന്ദ്രനും ഉണ്ണി ശിവപാലും ട്രഷറര്‍ സ്ഥാനത്തേക്കാണ് മത്സരിക്കുന്നത്. പതിനൊന്നംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലെ ഏഴ് ജനറല്‍ സീറ്റിലേക്ക് എട്ട് പേരും നാല് വനിതാസംവരണ സീറ്റിലേക്ക് അഞ്ച് പേരും മല്‍സരിക്കുന്നു. രാവിലെ 10 ന് ആരംഭിക്കുന്ന തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് 1 ന് അവസാനിക്കും.
അതേസമയം സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റായി ബി രാകേഷും സെക്രട്ടറിയായി ലിസ്റ്റിന്‍ സ്റ്റീഫന്‍ തെരഞ്ഞെടുക്കപ്പെട്ടു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച സാന്ദ്ര തോമസ് പരാജയപ്പെട്ടു. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച വിനയനും പരാജയപ്പെട്ടു.
