കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ തോരായിക്കടവ് പാലം തകര്‍ന്ന സംഭവത്തില്‍ നടപടി ഉണ്ടാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടി ഉണ്ടാകും. മുന്‍വിധിയോടെ സമീപിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കിയ മന്ത്രി പാലം നിര്‍മ്മാണം വൈകാന്‍ പാടില്ലെന്നും കൂട്ടിച്ചേര്‍ത്തു. അതേ സമയം തോരായിക്കടവ് പാലം തകര്‍ന്ന സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മേല്‍നോട്ടം നടത്തിയില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തിക്ക് വേഗത ഉണ്ടായിരുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *