താരസംഘടന അമ്മയുടെ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി നടന്‍ മോഹന്‍ലാല്‍. നല്ല ഭരണസമിതി വരുമെന്ന് പ്രതീക്ഷയുണ്ടെന്നും ആരും സംഘടന വിട്ടു പോകുന്നില്ലെന്നും അംഗങ്ങളെല്ലാം ചേര്‍ന്ന് മികച്ച നേതൃത്വത്തെ തെരഞ്ഞെടുക്കുമെന്നും നടന്‍ പറഞ്ഞു.

”അംഗങ്ങളുടെ അഭിപ്രായമനുസരിച്ച് ഒരു കമ്മിറ്റി വരും. അത് നല്ല രീതിയില്‍ അമ്മ എന്ന പ്രസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോവും. ആരും ഇതില്‍ നിന്ന് വിട്ടൊന്നും പോയിട്ടില്ല. എല്ലാവരും ഇതിലുണ്ട്. എല്ലാവരും കൂടെച്ചേര്‍ന്ന് എറ്റവും നല്ല ഭരണം കാഴ്ചവയ്ക്കുമെന്നാണ് വിശ്വാസം”, വോട്ടുചെയ്ത ശേഷം മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു. നിര്‍മാതാവും നടനുമായ ആന്റണി പെരുമ്പാവൂരിനൊപ്പമാണ് മോഹന്‍ലാല്‍ വോട്ട് ചെയ്യാനെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *