എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് പദവിയില്‍ നീന്ന് നീക്കം ചെയ്യപ്പെട്ട ഫാത്തിമ തെഹ്‌ലിയയെ ബിജെപിയിലേക്ക് ക്ഷണിച്ച് സുരേഷ് ഗോപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കാമെന്നും വാഗ്ദ്ധാനം ചെയ്തു.എന്നാല്‍ ബിജെപിയില്‍ ചേരുന്നതിനെക്കുറിച്ച് തനിക്ക് ആലോചിക്കാന്‍ പോലും സാധിക്കില്ലെന്നാണ് ഫാത്തിമ സുരേഷ് ഗോപിക്ക് നല്‍കിയ മറുപടി.

ഫാത്തിമ ലീഗ് വിടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ആദർശം കണ്ടാണ് പാർട്ടിയിൽ വന്നതെന്നും, സ്ഥാനമാനങ്ങളോ അധികാരത്തിനോ വേണ്ടിയല്ലെന്നും ഫാത്തിമ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.

മുസ്ലിം ലീഗിന്റെ ആദര്‍ശത്തില്‍ വിശ്വസിച്ചാണ് ഞാന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. സ്ഥാനമാനങ്ങള്‍ക്കോ അധികാരത്തിനോ വേണ്ടിയല്ല ഈ പാര്‍ട്ടിയില്‍ വന്നത്. ഇപ്പോള്‍ നിലനില്‍ക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് പാര്‍ട്ടി മാറുന്നതിനെ കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടേയില്ല. മറിച്ചുള്ള വാര്‍ത്തകള്‍ കളവും ദുരുദ്ദേശപരവുമാണ്.”-ഫാത്തിമ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *