തിരുവനന്തപുരം: സർക്കാരിനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബന്ധു നിയമനങ്ങൾ മുഖ്യമന്ത്രി അറിയാതെ നടക്കില്ലെന്നും താൻ റബ്ബർ സ്റ്റാമ്പല്ലെന്നും ബില്ലുകൾ ഒന്നും തന്നെ കണ്ടിട്ടില്ലെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. ഒപ്പം സർവ്വകലാശാല നിയമനങ്ങളിലെ സർക്കാർ ഇടപടെൽ ഇനി അനുവദിക്കില്ല എന്നും വ്യക്തമാക്കി.

സർവ്വകലാശാലകൾക്ക് സ്വയംഭരണ അവകാശമുണ്ട്. അതിൽ വെള്ളം ചേർക്കാൻ കൂട്ടുനിൽക്കില്ല. സ്വയം ഭരണം നല്ലൊരു ആശയമാണ്. ബന്ധുനിയമനങ്ങൾ മുഖ്യമന്ത്രിയുടെ അറിവോടെയാണ്. അല്ലാതെ എങ്ങനെ സ്റ്റാഫിന്റെ ബന്ധുവിന് നിയമനം കിട്ടുമെന്നും ആരിഫ് മുഹമ്മദ് ഖാൻ ചോദിച്ചു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും അടിസ്ഥാന യോഗ്യതയില്ലാത്ത ബന്ധുക്കളെ സവ്വകലാശാലകളിൽ നിയമിക്കാനാവില്ല. കുറ്റാരോപണം നേരിടുന്നവർക്ക് ജഡ്ജിയാവാൻ പറ്റില്ല. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനും നിയമം ബാധകമാണ്. നിയമ വിരുദ്ധ നടപടികൾ നിയമ വിധേയമാക്കാനാണ് ചില ബില്ലുകളെന്നും ഗവർണർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *