മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്തേക്ക് എത്തിയ തെരുവ് നായയെ ആട്ടിയോടിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ. സിപിഎം പൊളിറ്റ് ബ്യൂറോ പിബി യോഗത്തിൽ പങ്കെടുക്കാനായി എകെജി ഭവനിൽ മുഖ്യമന്ത്രി എത്തിയപ്പോഴായിരുന്നു സംഭവം നടന്നത്. മുഖ്യമന്ത്രിയുടെ അടുത്തേക്ക് തെരുവുനായ എത്തുന്നതിൻറെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്ത് വന്നു.

കേരളത്തിൽ തെരുവുനായ ആക്രമണം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇപ്പോൾ. കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ മജിസ്ട്രേറ്റിന് തെരുവ് നായയുടെ കടിയേറ്റിരുന്നു. നഗരത്തിലെ ഒരു ജ്വല്ലറിയുടെ സുരക്ഷാജീവനക്കാരനും നായയുടെ കടിയേറ്റിട്ടുണ്ട്. മജിസ്ട്രേറ്റ്റ്റിനെ വെട്ടിപ്രത്തു വെച്ചും ജുവലറിയിലെ സുരക്ഷാ ജീവനക്കാരനെ പത്തനംതിട്ട ജനറൽ ആശുപത്രിക്കു സമീപത്തു വെച്ചുമാണ് ആക്രമിച്ചത്.

സംസ്ഥാനത്ത് തെരുവ് നായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നൽകി തുടങ്ങി. കൊച്ചി നഗരത്തിൽ ആണ് ആദ്യ ഘട്ടത്തിൽ തുടങ്ങിയത്. സൗത്ത് റെയിൽവേ സ്റ്റേഷൻ, കേന്ദ്രീയ വിദ്യാലയ പരിസരം തുടങ്ങിയ ഇടങ്ങളാണ് തെരുവ് നായ്ക്കളുടെ ഹോട്ട്‌സ്‌പോട്ട് എന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *