തിരുവനന്തപുരം – ചെങ്കോട്ട ദേശീയ പാതയില്‍ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ച് കത്തിനശിച്ചു.കാറിലുണ്ടായിരുന്ന യാത്രക്കാർ സുരക്ഷിതരാണ്. കാർ ഓടുന്നതിനിടയിൽ പുക ഉയരുകയായിരുന്നു. ശ്രദ്ധയിൽപെട്ട ഉടൻ യാത്രക്കാർ വാഹനം നിർത്തി പുറത്തിറങ്ങി ഓടിയതിനാൽ വലിയ അപകടം ഒഴിവായി.തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
നെടുമങ്ങാട് പനക്കോട് സ്വാദേശിയുടെ കാറാണ്. കെ ഫോൺ പ്രവർത്തികളുടെ ഭാഗമായുള്ള ജോലിക്കാരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.