ബെലഗാവി: കര്‍ണാടകയില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. ബെലഗാവി ചാവട് ഗല്ലിയില്‍ ഇന്നലെ രാത്രിയാണ് അപകടം. ഗുരുതരമായി പൊള്ളലേറ്റ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഗജാനന്‍ ദാമോനെ (65), ശാരദ ദാമോനെ (45), ഭാരതി ദാമോനെ (50), റോഷന്‍ ദാമോനെ (21) എന്നിവരാണ് മരിച്ചത്. അപകട സമയത്ത് വീട്ടിലുണ്ടായിരുന്ന പ്രിയ ദാമോനെ (28), ഗംഗ ദാമോനെ (25) എന്നിവര്‍ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

വീടിനുള്ളില്‍ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്നാണ് തീപിടിത്തമുണ്ടായതെന്ന് പ്രാഥമിക വിവരങ്ങളില്‍ നിന്ന് വ്യക്തമായതായി പൊലീസ് അറിയിച്ചു. തീജ്വാലകള്‍ അതിവേഗം കെട്ടിടത്തിനുള്ളില്‍ പടര്‍ന്നുപിടിക്കുകയും അവിടെയുണ്ടായിരുന്നവര്‍ അകത്ത് കുടുങ്ങുകയും ചെയ്തു.

വിവരമറിഞ്ഞെത്തിയ പൊലീസും അഗ്‌നിരക്ഷാ സേനയും ചേര്‍ന്നാണ് തീയണച്ച് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തില്‍ മാര്‍ക്കറ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *