തൃക്കാക്കര കൂട്ടബലാത്സംഗ കേസില്‍ ആരോപണ വിധേയനായ കോഴിക്കോട് കോസ്റ്റൽ പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ പി ആർ സുനുവിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു.കേസിൽ 10 പ്രതികളുണ്ടെന്നും അഞ്ച് പേരെ ഇനിയും തിരിച്ചറിയാനുണ്ടെന്ന് ഡിസിപി പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ച ബേപ്പൂര്‍ കോസ്റ്റല്‍ സിഐ പിആര്‍ സുനുവിനോട് ഇന്ന് വീണ്ടും ഹാജരാകാനായിരുന്നു നിര്‍ദേശം. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്.സംഭവത്തിൽ ആഴത്തിലുള്ള അന്വേഷണം നടക്കുന്നതായും പരാതിയിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാവാനുണ്ടെന്നും ഡിസിപി പറഞ്ഞു. മുൻ കാല കുറ്റകൃത്യ പശ്ചാത്തലമുള്ളതുകൊണ്ടാണ് പരാതി ലഭിച്ചതിന് തൊട്ടുപിന്നാലെ കസ്റ്റഡിയിലെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.സിഐ ഉള്‍പ്പടെ ഉള്ള പ്രതികള്‍ ഭീഷണിപ്പെടുത്തി വിവിധ ഇടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് ഇരുപത്തിരണ്ടുകാരിയായ യുവതിയുടെ പരാതി.

Leave a Reply

Your email address will not be published. Required fields are marked *