സ്ത്രീകൾ സിനിമയിലേക്ക് സധൈര്യം കടന്നു വരണമെന്നും കൂടുതൽ പ്രസക്തമായ വിഷയങ്ങളിൽ അഭിപ്രായം പ്രകടിപ്പിക്കാൻ ശ്രമിക്കണമെന്നും ഓപ്പൺ ഫോറം.

ബിഗ് ബജറ്റ് സിനിമകൾ നിർമ്മിക്കാനും സിനിമയുടെ അണിയറയിൽ പ്രവർത്തിക്കാനും സ്ത്രീകൾ തയ്യാറാവണമെന്ന് സംവിധായിക രേവതി എസ് വർമ്മ പറഞ്ഞു. മികച്ച സിനിമകൾ ചെയ്യാൻ സ്ത്രീകൾ തയ്യാറായാൽ തിരക്കഥയിൽ ഉൾപ്പടെയുള്ള നിർമ്മാതാക്കളുടെ ഇടപെടലുകൾ ഒഴിവാക്കാമെന്നും അവർ പറഞ്ഞു.

സ്ത്രീ പക്ഷ പ്രമേയങ്ങളിലൂടെയും പിന്നണിയിലെ സ്ത്രീപങ്കാളിത്തങ്ങളിലൂടെയും മലയാള സിനിമയിൽ സ്ത്രീകൾക്ക് ഭേദപ്പെട്ട സ്ഥാനം നേടാൻ സാധിച്ചതായി സംവിധായിക വിധു വിൻസെന്റ് അഭിപ്രായപ്പെട്ടു. സിനിമയിലെ വാണിജ്യവത്കരണം സ്ത്രീ പക്ഷ സിനിമകളെ പിന്നോട്ടടിക്കുന്നൂവെന്നും സിനിമയിലെ സ്ത്രീ പങ്കാളിത്തം കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ടതാണെന്നും സംഗീത ചേനംപുള്ളി പറഞ്ഞു.ഡോ. ശ്രീദേവി പി അരവിന്ദ് മോഡറേറായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *