കൊല്ലം: കൊല്ലത്ത് തേവലക്കരയില്‍ ഭര്‍തൃമാതാവിനെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായ മഞ്ജുമോള്‍ക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍. മഞ്ജു ഭര്‍ത്താവ് ജെയിംസിനെയും മര്‍ദിച്ചിരുന്നുവെന്ന് ഭര്‍തൃമാതാവ് ഏലിയാമ്മ പറഞ്ഞു. 80കാരിയായ ഏലിയാമ്മ വര്‍ഗീസിനാണ് മരുമകളുടെ ക്രൂരമര്‍ദനമേറ്റത്. മരുമകള്‍ കഴിഞ്ഞ ആറുവര്‍ഷമായി തന്നെ മര്‍ദിച്ചിരുന്നു.മര്‍ദ്ദനമേറ്റ് നിലത്ത് വീണാലും ചവിട്ടുകയും മുറിയില്‍ പൂട്ടിയിടുകയും ചെയ്യാറുണ്ടെന്നും ഏലിയാമ്മ പറഞ്ഞു.
കൊച്ചുമക്കളുടെ പേരില്‍ സ്വത്ത് എഴുതിവെച്ചതാണ് മര്‍ദിക്കുന്നതിന് കാരണം. മകന്‍ മദ്യപാനിയാണ്,കുടിക്കും, മഞ്ജുവിന് ആവശ്യത്തിന് സ്വത്തുണ്ട് അതുകൊണ്ടാണ് സ്വത്ത് കൊച്ചുമക്കളുടെ പേരില്‍ എഴുതിവെച്ചത് ഏലിയാമ്മ പറയുന്നു.
മഞ്ജുമോള്‍ ഏലിയാമ്മയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഹയര്‍ സെക്കന്‍ഡറി അധ്യാപികയാണ് മഞ്ജുമോള്‍. കഴിഞ്ഞ ദിവസം മഞ്ജുമോളുടെ മര്‍ദനത്തില്‍ സാരമായി പരിക്കേറ്റ ഏലിയാമ്മ ചികിത്സ തേടിയിരുന്നു.