വണ്ടിപ്പെരിയാറില്‍ 6 വയസുകാരിയെ പീഡിപ്പിച്ച് കൊലപെടുത്തിയ കേസില്‍ പ്രതി അര്‍ജുന്‍ തന്നെയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ സി.ഐ. ടി.ഡി. സുനില്‍കുമാര്‍. അന്വേഷണത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്നും കുട്ടി കൊല്ലപ്പെട്ട ദിവസം രാത്രി തന്നെ വീട്ടില്‍ പോയിരുന്നു എന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതേസമയം, പോക്‌സോ കേസില്‍ പ്രതിയെ വെറുതെവിട്ട വിധിയ്‌ക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂട്ടര്‍ സുനില്‍ മഹേശ്വരന്‍. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് കോടതി കണ്ടെത്തി, എന്നാല്‍ സാക്ഷിമൊഴിയിലെ ചെറിയ വ്യത്യാസം പോലും കോടതി വലുതായി കണ്ടു. അന്വേഷണത്തില്‍ പാളിച്ചയെന്ന ആരോപണം ശരിയല്ലെന്നും സുനില്‍ മഹേശ്വരന്‍ പറഞ്ഞു.