തിരഞ്ഞെടുപ്പിൽ SDPIക്ക് മികച്ച മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചുവെന്ന് SDPI സംസ്ഥാന പ്രസിഡൻ്റ് CPA ലത്തീഫ്. 277 വാർഡുകളിൽ വിജയോത്താടെ രണ്ടാം സ്ഥാനത്ത് അടുത്തെത്തി. 192 സീറ്റുകളിൽ വിജയ പരാജയങ്ങൾ തീരുമാനിക്കുന്ന കക്ഷി. 16 പഞ്ചായത്തുകളിൽ SDPI തീരുമാനത്തിൽ ഭരണം വരും.

മുസ്ലിം ലീഗിന് BJP യുടെ സഹായം തേടിയിട്ടുണ്ട്, ഇത് അപകട സൂചന. കേരളത്തിൽ സംഭവിച്ചത് ഭരണ വിരുദ്ധ വികാരം. മൃതു ഹിന്ദുത്വ നിലപാട് ,ശബരിമല വിഷയവും CPIMന് തിരിച്ചടിയായി. CPIM പാർട്ടി തല നടപടി സ്വീകരിച്ചില്ല.

LDF ആവശ്യമായ തിരുത്തൽ വരുത്തണം. LDF തകരാൻ പാടില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ SDPI മത്സരിക്കും. BJP ഒഴികെ ആരുമായി സഹകരിക്കാൻ തയ്യാറാണ്. ആരുടെയും പുറകെ പോകില്ലെന്നും CPA ലത്തീഫ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *