മാനന്തവാടി: കടുവയുടെ ആക്രമണത്തിൽ കർഷകൻ മരിച്ച സംഭവത്തിൽ വയനാട് ഗവ മെഡിക്കൽ കോളജിനെതിരെ ആരോപണവുമായി കുടുംബം. മരിച്ച തോമസിന് ചികിത്സ നൽകുന്നതിൽ വയനാട് ഗവ മെഡിക്കൽ കോളജ് വിഴ്ച വരുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. വൈദ്യുത മന്ത്രി കെ കൃണൻകുട്ടി കർഷകന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു കുടുംബം പരാതി അറിയിച്ചത്.മെഡിക്കൽ കോളേജിൽ നല്ല ഡോക്ടറോ നഴ്‌സോ ഉണ്ടായിരുന്നില്ലെന്നും ആംബുലൻസ് അനുവദിച്ചതിലും വീഴ്ച സംഭവിച്ചുവെന്നാണ് കുടുംബം ആരോപിക്കുന്നത്. തോമസിന്റെ മകൾ സോനയാണ് മന്ത്രിയെ സമീപിച്ചത്. പരാതി നൽകുന്നതിനിടെ സോന മന്ത്രിയുടെ മുന്നിൽ പൊട്ടിക്കരഞ്ഞു.

പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് എന്ന സാലുവാണ് കടുവയുടെ ആക്രമണത്തിൽ മരിച്ചത്. 50 വയസായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടെ ഹൃദയ സ്തംഭനമുണ്ടാവുകയായിരുന്നു. കൃഷിയിടത്തിൽ വെച്ചാണ് തോമസിനെ കടുവ ആക്രമിച്ചത്. ആക്രമണത്തിൽ കൈയ്ക്കും കാലിനും ഗുരുതര പരുക്കേറ്റിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *