തിരുവനന്തപുരം: ചെമ്പഴന്തി ആനന്ദേശ്വരത്ത് സുഹൃത്തിന്റെ വീടിന്റെ വരാന്തയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ആനന്ദേശ്വരം ചെറുവട്ടിക്കോണത്ത് ജയനെ(64) ആണ് മരിച്ച നിലയിൽ കണ്ടത്.
സുഹൃത്തായ സതീഷിന്റെ വീടിന്റെ വരാന്തയിൽ തറയിൽ തലയിടിച്ച് വീണ് ചെവിയിൽ നിന്നും രക്തം വാർന്ന നിലയിലാണ് മൃതദേഹം. പതിവായി ഇവർ ഇവിടെ ഒത്തുകൂടി മദ്യപിക്കാറുണ്ടായിരുന്നു. ഇന്നലെയും ഇവർ ഒത്തുകൂടിയിരുന്നു.
രാത്രി ഒൻപതിന് സതീഷും മറ്റൊരു സുഹൃത്തും ഉറങ്ങാനായി പോയി. രാവിലെ സതീഷ് ഉറക്കമുണർന്നു നോക്കിയപ്പോഴാണ് വരാന്തയിൽ ജയനെ മരിച്ച നിലയിൽ കണ്ടത്. അസ്വാഭാവിക മരണത്തിന് കഴക്കൂട്ടം പോലീസ് കേസെടുത്തു. ജയന്റെ മരണത്തിൽ ദുരൂഹത ഉണ്ടോ എന്ന് ഉറപ്പായിട്ടില്ല.